NEWS

വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ


ലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബ്രോൺവെൻ ജെയിംസ് അനുവാദം നൽകിയിരുന്നതായി പരാതിക്കാരനായ വിദ്യാർഥി പൊലീസിന് മൊഴി നൽകിയിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് ശേഷം ഇരുവരും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. അതിനുശേഷം അധ്യാപിക കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.


Fashion ⏭️

Back to top button