NEWS

സിപിഎം അനുഭാവിയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം; 2 സിപിഎം പ്രവർത്തകർക്ക് 2 വർഷം കഠിനതടവ്


തലശ്ശേരി ∙ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ വിരോധംകാരണം സിപിഎം അനുഭാവിയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 സിപിഎം പ്രവർത്തകർക്ക് 2 വർഷം കഠിനതടവും 30,000 രൂപ പിഴയും അസിസ്റ്റന്റ് സെഷൻസ് ജഡ്ജി കൃഷ്ണൻകുട്ടി ശിക്ഷ വിധിച്ചു. 9 പേരെ കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചു.എരുവട്ടി കായലോട്ടെ മരമിൽ ഉടമ നന്ദനംവീട്ടിൽ പി.ടി.നിത്യാനന്ദനെ (43) ആക്രമിച്ചതിന് കായലോട്ടെ വടവതി ബിജു (45), പാതിരിയാട്ടെ കെ.പുരുഷോത്തമൻ (51) എന്നിവർക്കാണ് ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക പരുക്കേറ്റ നിത്യാനന്ദന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 6 മാസംകൂടി തടവ് അനുഭവിക്കണം. 2013 സെപ്റ്റംബർ 24ന് രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും മുറ്റത്തുണ്ടായിരുന്ന കാർ തകർക്കുകകയും ചെയ്തെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി.


Source link

Back to top button