NEWS

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ


കലിഫോർണിയ (യുഎസ്)∙ യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. ചിങ്ങവനം സ്വദേശിനിയെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. മൂന്നു പേരുടെയും കുടുംബം ഒരേ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. അദ്ദേഹം അവിടെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.


Fashion ⏭️

Back to top button