NEWS

‘യുക്രെയ്നുമായുള്ള യുദ്ധത്തിന് പരിഹാരം കാണാൻ സഹായിക്കാം’; പുട്ടിന് ട്രംപിന്റെ ഉറപ്പ്, 90 മിനിറ്റ് ഫോൺ സംഭാഷണം


വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധത്തിനു പരിഹാരം കാണാൻ സഹായിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎസ് പ്രസിഡന്ഖ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായി ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ്. യുഎസ് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ഫോണിൽ സംസാരിച്ചത്. 90 മിനിറ്റോളം നീണ്ട സംഭാഷണം തികച്ചും ഫലപ്രദം ആയിരുന്നുവെന്ന് റഷ്യൻ വക്താവ് വ്യക്തമാക്കി. റഷ്യയുടെ അടിസ്ഥാനപരമായ നിലപാടുകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു രാഷ്ട്രീയ-നയതന്ത്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് യൂറി ഉഷാക്കോവ് പറഞ്ഞു. എന്നാൽ യുക്രെയ്നും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും യുദ്ധം നീട്ടിക്കൊണ്ടുപോകാനും സാധാരണക്കാർക്കെതിരെ ഭീകരത അഴിച്ചുവിടാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യൻ ഇന്ധന വിതരണത്തെ ബാധിച്ച യുക്രെയ്ന്റെ ദീർഘദൂര ആക്രമണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.


Source link

Back to top button