NEWS

തോരാമഴ; തിരുവാർപ്പ് പഞ്ചായത്തിലെ 98% വീടുകളിലും വെള്ളം കയറി, സംസ്ഥാനത്ത് അപൂർവം


കുമരകം ∙ തോരാമഴയിൽ മീനച്ചിലാർ കര കവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ 98% വീടുകളിലും വെള്ളം കയറി. 19 വാർഡുകളുള്ള പഞ്ചായത്തിലെ 8064 വീടുകളിൽ 7924 വീടുകളും പ്രളയഭീഷണിയിലാണ്. പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ ചെങ്ങളം, കിളിരൂർ മേഖലകളിലെ 140 വീടുകളിൽ മാത്രമാണ് ഇതുവരെ വെള്ളം കയറാത്തത്. ഒരു പഞ്ചായത്തിലെ ഭൂരിപക്ഷം വീടുകളിലും വെള്ളം കയറുന്നത് സംസ്ഥാനത്തു തന്നെ അപൂർവം.33.59 ചതുരശ്ര കിലോമീറ്റർ വരുന്ന പഞ്ചായത്തിന്റെ ഭൂരിഭാഗവും സമതലവും പാടശേഖരങ്ങളുമാണ്. ആകെ സ്ഥലത്തിന്റെ 21% ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരമാണ്. 2018 ൽ ഇത്രയും വെള്ളം ഉയർന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. അന്ന് പേരിനുമാത്രം വെള്ളം കയറിയ പഞ്ചായത്ത് ഓഫിസ് ഇത്തവണ പൂർണമായി മുങ്ങി. 13 ക്യാംപുകളിലായി 250 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരുവാർപ്പിൽ സ്ഥലമില്ലാത്തതിനാൽ കോട്ടയത്തും ക്യാംപ് തുറന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ പറഞ്ഞു.


Fashion ⏭️

Back to top button