NEWS

2018 ലെ പ്രളയത്തിനു ശേഷവും ഒന്നും ചെയ്യാതെ കേരളം; നമ്മൾ വീണ്ടും മുങ്ങി


തിരുവനന്തപുരം ∙ മുൻവർഷങ്ങളിലെ പ്രളയത്തിൽ നിന്നു കേരളം ഒന്നും പഠിച്ചില്ല; ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഒരു മുന്നൊരുക്കവും നടത്തിയില്ല. സംസ്ഥാനം ഇന്നു നൽകുന്നത് ആ ഗുരുതരവീഴ്ചയുടെ വലിയ വില. 2018, 19 വർഷങ്ങളിലെ വൻപ്രളയത്തിന്റെ കാരണങ്ങൾ, വെള്ളം ക്രമാതീതമായി കയറിയ സ്ഥലങ്ങൾ, പെയ്ത മഴയുടെ തോത്, വെള്ളം ഒഴുകാനുള്ള സംവിധാനങ്ങൾ, നദികളിൽ അടിഞ്ഞ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തുകണക്കാണു സംസ്ഥാനത്തിന്റെ പക്കലുള്ളത് എന്ന ചോദ്യവും ബാക്കി. 2018 ലെ പ്രളയത്തിനു ശേഷം എന്തെങ്കിലും തയാറെടുപ്പോ മുൻകരുതലോ സ്വീകരിച്ചില്ല. കൃത്യമായ കണക്കുകൾ കൈവശമില്ലാത്തതു രക്ഷാദൗത്യത്തെ സാരമായി ബാധിച്ചു. മുൻഅനുഭവങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനങ്ങളും കണക്കുകളും ദുരന്തനിവാരണത്തിന് അനിവാര്യമാണെന്നിരിക്കെ, അതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും പരിസ്ഥിതി വിദഗ്ധർ ചോദിക്കുന്നു. കണക്കുകളും പഠനറിപ്പോർട്ടുകളും പ്രാദേശികതലത്തിലേക്കു കൈമാറി തയാറെടുപ്പുകൾ നടത്തേണ്ടിയിരുന്നു. അതു ചെയ്തില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുൻപു പ്രളയമുണ്ടായ അതേ സ്ഥലങ്ങൾ വീണ്ടും മുങ്ങിയതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Fashion ⏭️

Back to top button