‘ആർ ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി’; പദവി ആഗ്രഹിച്ച് വന്നയാളല്ലെന്ന് പികെ കൃഷ്ണദാസ്

പികെ കൃഷ്ണദാസ്, ആർ ശ്രീലേഖ
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ഏതെങ്കിലും പദവി ആഗ്രഹിച്ച് ബിജെപിയിലേക്ക് വന്നയാളല്ല ശ്രീലേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്ക് കരുത്ത് പകരാൻ നേതൃനിരയിൽ അവർ ഉണ്ടാകുമെന്നാണ് കരുതുന്നത്. സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ് രാജിയെന്ന് കരുതുന്നില്ല. നേതാക്കളുടെ അഭ്യർത്ഥനയും സമ്മർദ്ദവും കാരണമാണ് അവർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കൻ തയ്യറായത്. ഔദ്യോഗിക ജീവതത്തിൽ ഉടനീളം മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് അനുകൂലമായ രഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്. അടുത്ത അഞ്ച് വർഷവും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30ന് രാജിക്കത്ത് നൽകിയതായാണ് വിവരം. ജില്ലാ കളക്ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
RELATED TOPICS: R SREELEKHA BJP, PK KRISHNADAS, R SREELEKHA, BJP KERALA, SREELEKHA BJP KERALA
Read News ⏭️




