NEWS
യുവ്‍രാജ് ഒരോവറിൽ 6 സിക്സ് ‘തൂക്കിയ’ ബോളർ; ഇപ്പോൾ ലോകമറിയുന്ന ബിസിനസ് താരം, ‘തീ’യിലും വാടാത്ത വിജയം

ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബോളർമാരിൽ ഒരാളാണ് സ്റ്റുവർട്ട് ബ്രോഡ് എന്ന് അദ്ദേഹത്തിന്റെ കരിയർ കണക്കുകൾ സാക്ഷി. എല്ലാ ഫോർമാറ്റിലുമായി 847 വിക്കറ്റുകൾ. ടെസ്റ്റിൽ മാത്രം 604. ഇക്കാര്യത്തിൽ ലോകത്ത് 5-ാം സ്ഥാനത്തും ഫാസ്റ്റ് ബോളർമാർക്കിടയിൽ രണ്ടാമനും. പക്ഷേ, കരിയറിൽ തിളങ്ങി നിൽക്കുമ്പോൾതന്നെ ഒട്ടേറെ ‘പ്രതികൂല’ സാഹചര്യങ്ങളിലൂടെ ബ്രോഡിന് കടന്നുപോകേണ്ടി വന്നു. 2007ലെ ടി20 ലോകകപ്പിൽ ഇന്ത്യൻതാരം യുവ്‍രാജ് സിങ് ഒരോവറിൽ 6 സിക്സറുകൾ പറത്തുമ്പോൾ ബ്രോഡ് തന്റെ കരിയറിന്റെ തുടക്കകാലത്തിലായിരുന്നു. പിന്നീട് യുവ്‍രാജ് ഒപ്പിട്ടുനൽകിയ ജഴ്സി ബ്രോഡ് ചവറ്റുകുട്ടയിലെറിഞ്ഞെന്ന വാർത്തകളും വന്നിരുന്നു. 2013ലെ ആഷസ് ടെസ്റ്റാണ് ബ്രോഡിന് ‘ചതിയൻ’ എന്ന വിളിപ്പേര് ചാർത്തിയത്.തന്റെ 30-ാം വയസ്സിൽ മറ്റൊരു സഹ ക്രിക്കറ്ററായ ഹാരി ഗാർണിയുമായി ചേർന്ന് ബ്രോഡ് ഒരു പബ് തുടങ്ങി. തനിക്കും സുഹൃത്തുക്കൾക്കും വാരാന്ത്യത്തിൽ കുശലം പറഞ്ഞിരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുമൊക്കെ ഒരിടം. അങ്ങനെയാണ് ആദ്യം കരുതിയത്. അതു പിന്നീട് പബ് ആയി വളർന്നു. ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധേയ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നാണിപ്പോൾ ബ്രോഡും സുഹൃത്തും ചേർന്ന് സ്ഥാപിച്ച ‘ദ് കാറ്റ് ആൻഡ് വിക്കറ്റ്സ്.
Fashion ⏭️


