NEWS

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക്  ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം

അപകടദൃശ്യം

തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് ജോസഫ് (53) എന്നിവരാണ് മരിച്ചത്.

കടയുടമ നെയ്ത്തുകുളങ്ങര വീട്ടിൽ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവിൽ വച്ച് മിൽമ പാൽ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തെ തുടർന്ന് ലോറിക്കടിയിൽപ്പെട്ട ഷെമീറിനെയും ജോസഫിനെയും അഗ്നിശമനസേനയുംനാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്തു.

English Summary

A tanker lorry carrying Milma milk lost control and crashed into a tea shop at Chelakkode in Thrissur on Wednesday morning, killing two people. The deceased were identified as Shameer, 42, from Kalleppadam in Pazhayannur, and Joseph, 53, from Mannarkkad in Palakkad.
RELATED TOPICS: THRISSUR, TANKER LORRY ACCIDENT, TEA SHOP ACCIDENT, TANKER LORRY CRASHES, TWO KILLED

Read News ⏭️

Back to top button