NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും


കാസർകോട് ∙ ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടും വിഡിയോയും കേൾക്കുന്നതിനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ റെയിൽവേ. ഇത്തരം ശല്യങ്ങൾക്ക് 1,000 രൂപ പിഴ ചുമത്തും. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയന്ത്രണം നടപ്പാക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി.മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനത്തോടെ സ്പീക്കറിലൂടെ വിഡിയോകളും മറ്റും കേൾക്കുന്നതും കാണുന്നതും വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതു സംബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ ൊതുജനങ്ങൾക്കുള്ള അറിയിപ്പുകളിലൂടെ യാത്രക്കാരെ ബോധവൽക്കരിക്കണം. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകണം. സ്പീക്കർ മോഡിൽ പാട്ടുകളും വിഡിയോകളും കേൾക്കരുതെന്നും ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുകളിൽ വ്യക്തമാക്കും.


Fashion ⏭️

Back to top button