NEWS
‘മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ പ്രതിരോധിക്കാൻ രാജിവച്ച് പൊലീസ് ഉദ്യോഗസ്ഥൻ

അഹമ്മദാബാദ് ∙ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ഉയർന്നുവന്ന കേന്ദ്ര സർക്കാർ വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ജോലി രാജിവച്ചതായി ഗുജറാത്ത് പൊലീസ് കോൺസ്റ്റബിൾ. തന്റെ ധാർമികമായ ബോധ്യത്തെ തുടർന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കൻ കച്ചിലെ ഗാന്ധിധാം അദേസർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന രാംഗർ മോഹൻഗർ ഗോസായ് ആണ് വ്യക്തിപരമായ ത്യാഗത്തിനു താൻ നിർബന്ധിതനായെന്ന് പറഞ്ഞ് രാജി പ്രഖ്യാപനം നടത്തിയത്. വളരെയധികം കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് തനിക്ക് സർക്കാർ ജോലി ലഭിച്ചതെന്ന് ഒരു വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. ജന്തർ മന്തർ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജ്യത്തെ യുവാക്കൾക്കായി, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടതായി ഗോസായ് പറഞ്ഞു.
Fashion ⏭️


