NEWS
എട്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ചു പരുക്കേൽപ്പിച്ചു; കായിക അധ്യാപകനെതിരെ കേസ്

പയ്യന്നൂർ ∙ സ്കൂൾ ഗ്രൗണ്ടിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ കായിക അധ്യാപകനെതിരെ കേസ്. തായിനേരി എസ്എബിടിഎം ഹൈസ്കൂളിലെ അധ്യാപകനായ രഘുവിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഈ മാസം 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇന്നലെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
Source link


