BUSINESS
ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ എണ്ണ കയറ്റുമതിയിൽ യുഎഇയ്ക്ക് റെക്കോർഡ്

അബുദാബി∙ ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ യുഎഇയിൽ എണ്ണ, കണ്ടൻസേറ്റ് കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന റെക്കോർഡ് അളവിലാണ് എണ്ണ കയറ്റുമതി ചെയ്തത്. സംഘർഷങ്ങൾക്കും യുദ്ധത്തിനും മുൻപുള്ളതിനെക്കാൾ ഉയർന്ന അളവാണിത്. 2020 ഏപ്രിലിലെ 34.4 ലക്ഷം ബാരൽ എന്ന പഴയ റെക്കോർഡാണ് യുഎഇ മറികടന്നത്.ഒപെക് ക്വോട്ട നിയന്ത്രണങ്ങളിൽനിന്ന് പുറത്തുകടന്നതോടെ വിഭവങ്ങളുടെ മൂല്യം പരമാവധി ഉയർത്താനാണ് യുഎഇയുടെ തീരുമാനം. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിലും അഡ്നോക് പ്രത്യേക ടാങ്കർ സർവീസ് വഴി തടസ്സങ്ങളില്ലാതെ കയറ്റുമതി തുടർന്നു. ഏഷ്യൻ വിപണികൾക്കു പുറമേ, ആഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കും കയറ്റുമതിയും വർധിപ്പിച്ചിട്ടുണ്ട്. ഉൽപാദനം വർധിപ്പിച്ചതും നേരത്തെ സംഭരിച്ചുവച്ചിരുന്ന എണ്ണ ശേഖരം വിപണിയിലെത്തിച്ചതുമാണ് കയറ്റുമതി ഉയരാൻ കാരണം.
Source link


