LIFESTYLE

ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് പൊലീസ്! ഇമ്രാൻ ഖാൻ ആ കുന്നിൻചെരുവിൽ വീട് വയ്ക്കാൻ കാരണമുണ്ട്; അവിടെ കണ്ടത് വിസ്മയ കാഴ്ചകൾ


ബോളിവുഡിന്റെ തിളക്കവും ഗ്ലാമറും നിറഞ്ഞ ലോകത്തുനിന്ന് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായ നടനാണ് ഇമ്രാൻ ഖാൻ. ‘ജാനേ തൂ… യാ ജാനേ നാ’ എന്ന ഒറ്റ ചിത്രത്തിലൂടെ ക്യാംപസ് ഹൃദയങ്ങൾ കീഴടക്കിയ ആ ചോക്ലേറ്റ് ഹീറോ പിന്നീട് എവിടെയായിരുന്നു? സിനിമയുടെ ലൈംലൈറ്റിൽ നിന്ന് മാറിനിന്ന ആ വർഷങ്ങളിൽ അദ്ദേഹം എന്തു ചെയ്യുകയായിരുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം അടുത്തിടെ ഉത്തരം ലഭിച്ചത് അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെയും മുംബൈയിലെ സമീപകാല സംഭവവികാസങ്ങളിലൂടെയുമാണ്.മുംബൈയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് വിട്ടയച്ചതും വാർത്തകളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇമ്രാൻ ഖാനോട് നാടും വീടും ഉപേക്ഷിച്ച് രാജ്യം വിടാൻ മുംബൈ പൊലീസ് നിർ‍ദേശിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്, സിനിമാ ലോകത്ത് നിന്ന് അകന്നുനിന്ന കാലയളവിൽ മഹാരാഷ്ട്രയിലെ പ്രകൃതിരമണീയമായ കുന്നിൻചെരുവിൽ അദ്ദേഹം സ്വയം ഡിസൈൻ ചെയ്ത് നിർമിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങളാണ്.സിനിമയിലെ ആർക്കിടെക്റ്റിൽ നിന്ന് യഥാർഥ നിർമാതാവിലേക്ക് സിനിമകളിൽ ആർക്കിടെക്റ്റായി അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് വാസ്തുവിദ്യയിലോ സിവിൽ എൻജിനീയറിങ്ങിലോ യാതൊരു ശാസ്ത്രീയ പരിശീലനവും ലഭിച്ചിരുന്നില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കുന്നു. എന്നാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും സ്വയം പഠിച്ചെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കൗതുകമാണ് വർഷങ്ങൾ നീണ്ട ഈ നിർമാണ ദൗത്യത്തിലേക്ക് നയിച്ചത്.ലാളിത്യവും പ്രകൃതിയോടുള്ള സ്നേഹവും സമന്വയിപ്പിച്ച് ഒരു വീട് നിർമിക്കുക എന്നത് കേവലം ഒരു മേൽവിലാസം മാറ്റലായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതരീതിയുടെ തന്നെ പ്രതിഫലനമായിരുന്നു. കോൺക്രീറ്റ് സൗധങ്ങൾ ഉയരുന്ന ഇന്നത്തെ കാലത്ത്, ചുറ്റുമുള്ള പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു സ്വപ്നഭൂമി ഒരുക്കുക എന്നതായിരുന്നു ഇമ്രാൻ ഖാന്റെ ലക്ഷ്യം.പ്രകൃതി നിശ്ചയിച്ച ആകൃതിയും ഡിസൈനും വീടിനായി ഇമ്രാൻ തിരഞ്ഞെടുത്ത സ്ഥലം തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. നിരപ്പല്ലാത്ത, പാറക്കെട്ടുകളും കുന്നിൻചെരുവുകളും നിറഞ്ഞ ഒരു പ്രദേശം. ഒപ്പം മഴക്കാലത്ത് മാത്രം ഒഴുകുന്ന രണ്ട് ചെറു അരുവികളും, പിറകിലായി വലിയൊരു കൂറ്റൻ മലനിരയും, അസ്തമയ സൂര്യന്റെ മനോഹരമായ കാഴ്ചയും ലഭിക്കുന്ന ഇടം.സാധാരണയായി ആളുകൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നുകൾ ഇടിച്ച് നിരപ്പാക്കി വൻകിട വില്ലകൾ പണിയുമ്പോൾ, ഇമ്രാൻ ഖാൻ ചെയ്തത് പ്രകൃതിക്ക് വഴങ്ങിക്കൊടുക്കുക എന്നതായിരുന്നു. ‘ഭൂപ്രകൃതിയെ ബലമായി മാറ്റിമറിക്കുന്ന വലിയൊരു ആഡംബര വില്ല നിർമിക്കുകയല്ല എന്റെ ലക്ഷ്യം. മറിച്ച്, ഈ ഭൂമിയുടെ സ്വാഭാവികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു അഭയകേന്ദ്രം തീർക്കുക മാത്രമാണ്. ഈ വീട് ഒരു കാഴ്ചവസ്തുവാകാനല്ല, മറിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചിരിക്കാനുള്ള ഒരു ഇടമാകാനാണ് ഞാൻ ആഗ്രഹിച്ചത്,’ എന്ന് ഇമ്രാൻ കുറിച്ചു.


Cinema ⏭️

Back to top button