NEWS
മധ്യവയസ്കൻ വീട്ടിലേക്കുള്ള വഴിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

പൊന്നാനി ∙ പെരുമ്പടപ്പ് കോടത്തൂരിൽ മലയാള മനോരമ ഏജന്റ് കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെ (52) വീട്ടിലേക്കുള്ള വഴിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ സ്കൂട്ടറും പൂർണമായി കത്തിനശിച്ചു. വീടിന് മുന്നിലെ റോഡരികിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പടപ്പ് പൊലീസ് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Fashion ⏭️




