NEWS
‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേര് മാറ്റണമെന്ന് സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ആ പേര് ഉപയോഗിക്കാൻ പാടില്ലെന്നും പകരം ‘സ്നേഹാലയം’ എന്ന് ഉപയോഗിക്കണമെന്നും സാമൂഹിക നീതി വകുപ്പ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നിർദേശം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ നിർദേശം നൽകി.സാമൂഹിക നീതി വകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ നിർദേശം. മനുഷ്യാവകാശ കമ്മിഷനും ഇത്തരത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും ഇതു നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നു മന്ത്രി പറഞ്ഞു.
Fashion ⏭️


