NEWS
‘എന്തു വന്നാലും ബംഗ്ലദേശിലേക്കു തിരികെപ്പോകും; 2024 ലെ വിദ്യാർഥി പ്രക്ഷോഭം സമാധാനപരമായിരുന്നില്ല’

ന്യൂഡൽഹി∙ രാജ്യത്തുനിന്നു പുറത്തുപോകാൻ നിർബന്ധിതയായെങ്കിലും ബംഗ്ലദേശ് ജനതയിൽനിന്ന് ഒരിക്കലും വേർപിരിഞ്ഞിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്തു വിധിയാണ് കാത്തിരിക്കുന്നതെന്നറിയില്ലെങ്കിലും ബംഗ്ലദേശിലേക്കു തിരികെപ്പോകുമെന്നും അവർ പറഞ്ഞു. ബംഗ്ലദേശിന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് 2024 ൽ പുറത്താക്കപ്പെട്ടതിനുശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. ന്യൂഡൽഹിയിൽ നടന്ന ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച പരിപാടിയില്‍ ഓൺലൈനായാണ് ഹസീന മാധ്യമങ്ങളോടു സംസാരിച്ചത്.‘‘കഴിഞ്ഞ രണ്ടു വർഷമായി, ബംഗ്ലദേശ് കഷ്ടപ്പെടുന്നതു ഞാൻ കണ്ടു, ഇതല്ല ഞങ്ങൾ പടുത്തുയർത്തിയ ബംഗ്ലദേശ്. 1971 ൽ 30 ലക്ഷം പേർ ജീവൻ കൊടുത്തു പടുത്തുയർത്തിയ ബംഗ്ലദേശല്ല ഇത്. 2024 ജൂലൈയിലും ഓഗസ്റ്റിലും നടന്നതിന്റെ സത്യത്തെക്കുറിച്ചു പറഞ്ഞു തുടങ്ങാം. അതൊരു സമാധാനപരമായ വിദ്യാർഥി സമരമായിരുന്നില്ല. തുടക്കത്തിൽ ചർച്ചയിലൂടെയും നിയമ നടപടിയിലൂടെയും ക്ഷമയിലൂടെയും പ്രശ്നം പരിഹരിക്കാൻ എന്റെ സർക്കാർ ശ്രമിച്ചു. എന്നാൽ പരിഷ്കരണത്തിന്റെ ഭാഷയ്ക്കു പിന്നിൽ ചില സംഘങ്ങൾ വിദ്യാർഥികളുടെ ആവശ്യങ്ങളെ അക്രമാസക്തമായ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയായിരുന്നു.’’ – അവർ പറഞ്ഞു.
Fashion ⏭️


