NEWS
‘കേട്ടത് വൻ സ്ഫോടന ശബ്ദം’: വിമാനത്തിലെ ജനലിൽ ‘തൂങ്ങിയാടിയ’ നിമിഷങ്ങൾ, ആകാശയാത്രയിലെ അസാധാരണ അനുഭവം

ഏഥൻസ്/തെസലോനിക്കി ∙ ‘ഇന്നും കണ്ണടയ്ക്കുമ്പോൾ ആദ്യം കേൾക്കുന്നത് ആ പൊട്ടിത്തെറിയുടെ ശബ്ദമാണ്’ – വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ ജനൽച്ചില്ല് തകർന്നതിനെ തുടർന്ന് പുറത്തേക്ക് വലിച്ചിഴക്കപ്പെട്ട സംഭവത്തെക്കുറിച്ച് സെർബിയൻ വ്യവസായി ല്യൂബിഷ കരോവിച്ച് (61) ഓർക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ജൂലൈ 10ന് ഗ്രീസിൽനിന്ന് ജർമനിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അസാധാരണമായ സംഭവം ഉണ്ടായത്. 61 വയസ്സുകാരനായ ല്യൂബിഷ കരോവിച്ച് ഭാഗികമായി വിമാനത്തിന് പുറത്തേക്ക് തെറിച്ചുപോയെങ്കിലും ഭാര്യയുടെയും സഹയാത്രികരുടെയും തക്കസമയത്തെ ഇടപെടലാണ് അദ്ദേഹത്തെ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. താൻ ഇന്നും ജീവനോടെയുണ്ടെന്നും അത് ഭാഗ്യമോ ദൈവാനുഗ്രഹമോ ആകാമെന്നുമാണ് ല്യൂബിഷ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതാണ് ജീവൻ രക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.∙ ‘പൊട്ടിത്തെറിയുടെ നടുക്കം’ ‘ആ പൊട്ടിത്തെറിയാണ് ഞാൻ ഏറ്റവും വ്യക്തമായി ഓർക്കുന്നത്. ഉറങ്ങാൻ കണ്ണടയ്ക്കുമ്പോഴെല്ലാം ആദ്യം കേൾക്കുന്നത് അതേ ശബ്ദമാണ്’– ല്യൂബിഷ പറയുന്നു. അതിശക്തമായ വായുമർദത്തെ തുടർന്ന് താൻ രണ്ടുതവണ ബോധരഹിതനായെന്നും മുഖം വീർക്കുകയും രൂപഭേദം സംഭവിക്കുകയും ചെയ്തതായി പിന്നീട് മറ്റുള്ളവരിൽനിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


