NEWS
കണ്ണീരൊഴുകിയ കാൽനൂറ്റാണ്ട്; ഓർമയിലെ അനുജത്തി സരസുവിനെ തേടിയെത്തി

കൊട്ടാരക്കര∙ 24 വർഷങ്ങൾക്കുമുൻപ്, അമ്മയില്ലാത്ത ഇരട്ടക്കുഞ്ഞുങ്ങളുമായി ജീവിതത്തോടു പൊരുതിയ 5 വയസ്സുകാരി അന്ന് ഒരു കുഞ്ഞോർമ കൂടി ചേർത്തുപിടിച്ചിരുന്നു. തനിക്കൊരു അനിയത്തി കൂടിയുണ്ടായിരുന്നെന്ന കണ്ണീരോർമ. ഇന്നലെ, വർഷങ്ങൾക്കിപ്പുറം അവളെത്തേടി ആ അനിയത്തിയെത്തി; സരസുവിന്റെ കുഞ്ഞനിയത്തി ശരണ്യ. കണ്ണീരൊഴുകിയ കാൽനൂറ്റാണ്ടിനിപ്പുറം അവർ തമ്മിൽക്കണ്ടു.സഹോദരങ്ങളെ ചേർത്തുപിടിച്ചു തലയിലൊരു ബക്കറ്റുമായി നടന്നുപോയ സരസുവിന്റെ ചിത്രം 2002 ൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചതോടെയാണു ആ നീറുന്ന ജീവിതം ലോകമറിഞ്ഞത്. അമ്മ നഷ്ടപ്പെട്ടശേഷം പിതാവിനൊപ്പം തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ നിന്നു കണ്ണൂരിലെ ആലക്കോട്ടെത്തിയതായിരുന്നു കുരുന്നുകൾ. അമിത മദ്യപാനിയായിരുന്ന അച്ഛൻ അതിനും മുൻപ് ഇളയ മകൾ ശരണ്യയെ ആർക്കോ വിറ്റിരുന്നു. അവളെക്കുറിച്ചുള്ള ഓർമ സരസുവിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Fashion ⏭️


