NEWS

സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് വിദ്യാർഥികളടക്കം 5 പേർ മരിച്ചു; റെയിൽവേ ഗേറ്റ്‌മാൻ അറസ്റ്റിൽ


കൊൽക്കത്ത∙ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ മരിച്ചു. വാൻ ഡ്രൈവറും 4 വിദ്യാർഥികളും ഉൾപ്പെടെ 5 പേരുടെ സ്ഥിതി ഗുരുതരമാണ്. മുർഷിദാബാദ് ജില്ലയിൽ കർണ, സുവർണ സ്റ്റേഷനുകൾക്കിട‌യിലുള്ള ഗോബിന്ദ്പുർ ലവൽ ക്രോസിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ വാൻ മുന്നോട്ടെടുക്കുകയായിരുന്നു.സൈക്കിൾ യാത്രക്കാരനാണ് അപകടത്തിൽ കൊല്ലപ്പെട്ട മറ്റൊരാൾ. റെയിൽവേ ഗേറ്റ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നു നാട്ടുകാർ ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ 5 ലക്ഷം വീതം നൽകും. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.


Fashion ⏭️

Back to top button