NEWS

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ്; പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ


അടൂർ∙ അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പൊലീസ് ക്യാംപിലെ ഹവിൽദാറിനു സസ്പെൻഷൻ. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അടൂർ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാംപിലെ ഹവിൽദാറുമായ സഞ്ജു കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിനു കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. അന്ന് വൈകിട്ടോടെ നീക്കം ചെയ്തിരുന്നു. പിന്നീട് ക്ഷമാപണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതു സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കമൻഡാന്റ് മനോജ് കെ.നായർ നടപടി എടുത്തത്.


Fashion ⏭️

Back to top button