BUSINESS

കർണാടകയിൽ ടൊയോട്ട, മഹീന്ദ്ര, ഹീറോ ‘നിക്ഷേപ കൊടുങ്കാറ്റ്’; 30,000 കോടി ഒഴുക്കും, തൊഴിൽ ‘പെരുമഴ’


കർണാടകയിൽ മുൻനിര വാഹന നിർമാതാക്കളുടെയും റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും നിക്ഷേപ ‘വിപ്ലവം’. പുതിയ പദ്ധതികളിലൂടെയും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിലൂടെയും മൊത്തം 30,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനികൾ പ്രഖ്യാപിച്ചത്. 66,000ൽപ്പരം ആളുകൾക്ക് പുതുതായി ജോലിയും ലഭിക്കും.മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധ്യക്ഷനായ ഉന്നതതല ക്ലിയറൻസ് കമ്മിറ്റി 9 പുത്തൻ നിക്ഷേപ പദ്ധതികൾക്കും 8 വിപുലീകരണ പദ്ധതികൾക്കുമാണ് അനുമതി നൽകിയത്. പുതിയ പദ്ധതികളിലൂടെ മാത്രം 25,710.56 കോടി രൂപ കർണാടകയിലെത്തും. 64,349 പേർക്ക് തൊഴിലും ലഭിക്കും. ഹീറോ ഫ്യൂച്ചർ എനർജീസ് 9760 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവഴി പുതുതായി ജോലി ലഭിക്കുന്നത് 3200 പേർക്കാണ്.മഹീന്ദ്ര എയറോനോട്ടിക്സ് 2300 കോടി നിക്ഷേപം വാഗ്ദാനം ചെയ്തു. തൊഴിലവസരം 3000. വൈബ്രൻസി റിയൽ എസ്റ്റേറ്റ് 2195.94 കോടി രൂപ നിക്ഷേപിച്ച് പുതുതായി 30,000 തൊഴിലവസരം സൃഷ്ടിക്കും. ട്രോൾട്ട് ബയോഎനർജി എന്ന കമ്പനി 2988 കോടിയുടെ പദ്ധതിയൊരുക്കി 21,436 പേർക്ക് തൊഴിൽ ലഭ്യമാക്കും.ടൊയോട്ട കിർലോസ്കർ മോട്ടോർ 1200 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 500 പേർക്ക് പുതുതായി തൊഴിലും ലഭിക്കും. ഏക്കസ് കൺസ്യൂമർ പ്രോഡക്ട്സ്, എപ്സിലോൺ കാം, നിറാണി ഷുഗേഴ്സ്, ലൈറ്റ്ഹൗസ് കാന്റൺ ഓൾട്ടർനേറ്റീവ്സ് അസറ്റ് മാനേജർ എന്നിവയാണ് പുതിയ പദ്ധതികളും തൊഴിലവസരങ്ങളും ഒരുക്കുന്ന മറ്റ് കമ്പനികൾ.ടിവിഎസ് മോട്ടോർ, ഹോണ്ട കാർസ്, ഭീമ ഫൈൻ കെമിക്കൽസ്, എൻഷുവർ റിലയബിൾ പവർ സൊല്യൂഷൻസ്, സൻസേറ എൻജിനീയറിങ് തുടങ്ങിയവയാണ് നിലവിലെ പദ്ധതികളിൽ അധിക നിക്ഷേപം നടത്തുന്നതും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതും. ഓരോ പുത്തൻ പദ്ധതിക്കും ലൈസൻസ് അനുവദിക്കുംമുൻപ്, പദ്ധതി സംബന്ധിച്ച് വിശദമായ പ്രീ-ഓഡിറ്റിങ് നടത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശിച്ചിട്ടുണ്ട്. കർണാടകയുടെ വ്യവസായനയം കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.


Travel ⏭️

Back to top button