NEWS
മെക്സിക്കോയിൽ വൻ ഭൂചലനം: 7.4 തീവ്രത, സൂനാമി മുന്നറിയിപ്പ്

മെക്സിക്കോ∙ മെക്സിക്കോയിലെ ചിയാപസിൽ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. പിന്നാലെ മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകി. സമീപ രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സമുദ്രനിരപ്പിന് മുകളിൽ 0.3 – 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽത്തീരങ്ങളിലുള്ളവർ മാറണമെന്നും നിർദേശമുണ്ട്.
Fashion ⏭️


