NEWS

അമ്മയെ കൊന്ന മകന്റെ വധശിക്ഷ നടപ്പാക്കി സൗദി


ദമാം∙ അമ്മയെ വെടിവെച്ചുകൊന്ന സൗദി പൗരന്റെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിതയായ ഫത്മാ ബിൻത് സ്വലാഹ് ഗുവൈനം അൽമുദൈബരിയെ കൊലപ്പെടുത്തിയ കേസിൽ നാസിർ ബിൻ ഈദ് ബിൻ അവാദ് അൽമുദൈബരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.മറ്റൊരു കേസിൽ, ലഹരിമരുന്ന് വിതരണക്കാരനായ സൗദി പൗരൻ സാമി ബിൻ ജാബിർ ബിൻ മിത്അബ് ഹുറൈസിയുടെ വധശിക്ഷ ജിസാനിലും ഇന്ന് നടപ്പാക്കി. രണ്ടാം തവണയും ഹഷീഷ് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.


Fashion ⏭️

Back to top button