SPORTS

കപ്പുകൾ ജയിക്കുകയെന്നതാണ് എന്റെ ജോലി, ഞാൻ മറ്റുള്ളവരെ പോലെയല്ല: ‘വ്യൂസും ലൈക്സും’ വേണ്ടെന്ന് ഗൗതം ഗംഭീർ


മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മർദത്തിലാണെന്ന വിമർശനങ്ങളെ തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നു പറഞ്ഞ ഗംഭീർ, കോച്ചിനെതിരെ ഉയർന്ന വിമർശനങ്ങളെയും തള്ളിക്കളഞ്ഞു. ഇന്ത്യൻ ടീമിൽ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയ കാതൽ രൂപപ്പെടുകയാണെന്നാണ് ഗംഭീറിന്റെ നിലപാട്. റാങ്കിങ്ങിനെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നും ഗംഭീർ പ്രതികരിച്ചു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഇന്ത്യൻ പരിശീലകൻ രംഗത്തെത്തിയത്. ട്രോഫികൾ വിജയിക്കുകയെന്നതു മാത്രമാണു തന്റെ ലക്ഷ്യമെന്നും ഗംഭീർ പറഞ്ഞു.‘‘ഒരു മത്സരത്തിൽ 20 വിക്കറ്റും വീഴ്ത്താൻ സാധിക്കുന്ന ഏറ്റവും മികച്ച ബോളിങ് നിരയെതന്നെയാണ് ഇന്ത്യ അണിനിരത്തുന്നത്. കുല്‍ദീപ് യാദവ് വളരെ മികച്ച ബോളറാണ്. പക്ഷേ ചിലപ്പോഴൊക്കെ ക്യാപ്റ്റൻ കൂടി തീരുമാനമെടുക്കും.’’– ഗംഭീർ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനു പകരം ഓൾറൗണ്ടർ സരാൻഷ് ജെയിനെ ടീം ഇന്ത്യ കളിപ്പിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ആദ്യ ടെസ്റ്റിൽ സ്പിൻ പിച്ചിൽ കുൽദീപ് നിറം മങ്ങിയതോടെയാണു താരത്തെ ടീമിൽനിന്നു മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.


Auto ⏭️

Back to top button