NEWS

വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ27 5ജി; വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങൾ ഇതാ!


രാജ്യാന്തരതലത്തിൽ നിലനിൽക്കുന്ന ചിപ് ക്ഷാമം കാരണം സ്മാർട്ട്ഫോൺ വിപണിയിൽ വിലക്കയറ്റം പ്രതിഫലിക്കുന്ന ഈ സമയത്താണ് സാംസങ് പുത്തൻ ഇടത്തരം സ്മാർട്ട്ഫോണായ ഗാലക്സി A27 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിനടുത്ത് പ്രാരംഭ വിലയിൽ എത്തുന്ന ഈ ഫോൺ, ഈ വില നിലവാരത്തെ എത്രത്തോളം നീതീകരിക്കുന്നു എന്ന് പരിശോധിക്കാം. മുൻ മോഡലുകളെ അനുസ്മരിപ്പിക്കുന്ന സാംസങ്ങിന്റെ തനത് പ്രീമിയം ഡിസൈൻ ശൈലി തന്നെയാണ് ഇതിലും പിന്തുടർന്നിരിക്കുന്നത്. 7.8 എംഎം കനമുള്ള സ്ലിം പ്രൊഫൈലും ഗ്ലോസി ഗ്ലാസ് ഫിനിഷും ഫോണിന് മികച്ച ലുക്ക് നൽകുന്നുണ്ട്. മുൻ മോഡലായ A26ലെ ഐപി67 റേറ്റിംഗിൽ നിന്നും ഇത്തവണ ഐപി64 സ്പ്ലാഷ് റെസിസ്റ്റൻസിലേക്ക് മാറിയത് ഒരു ചെറിയ കുറവായി തോന്നാമെങ്കിലും ദൈനംദിന ഉപയോഗത്തിൽ ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ഫോണിന്റെ പ്രധാനപ്പെട്ട 10 സവിശേഷതകൾ താഴെ വിവരിക്കുന്നു.കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണം


Source link

Back to top button