കാറിനുള്ളിൽ യുവതിയുടെ കരച്ചിൽ; പിന്നാലെ എത്തി പൊലീസ്, അവസാനം വൻ ട്വിസ്റ്റ്

പ്രതീകാത്മക ചിത്രം
തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് വാഹനം തടഞ്ഞപ്പോൾ വൻ ട്വിസ്റ്റ്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കാർ പിന്തുടർന്ന് തടഞ്ഞത്. എന്നാൽ ദമ്പതികൾ തമ്മിലുള്ള വാക്കുതർക്കമായിരുന്നു കാരണമെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.
തൃശൂർ ചേറ്റുവ എംഇഎസ് ജംഗഷന് സമീപത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം നടന്നത്. പൊക്കുളങ്ങര ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനുള്ളിലിരുന്ന് ഒരു യുവതി കരയുന്നത് ചേറ്റുവ സ്വദേശി കണ്ടു. ഉടൻ അദ്ദേഹം വാഹനത്തിന്റെ നമ്പർ അടക്കം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു.
പിന്നാലെ പൊലീസ് സമീപത്തെ സ്റ്റേഷനുകളിലേക്കുൾപ്പെടെ അടിയന്തര സന്ദേശം കെെമാറി തെരച്ചിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 2.40ഓടെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിഞ്ഞനത്ത് വാഹനം കണ്ടെത്തി. തുടർന്ന് നടത്തി വിശദമായ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതിമാരാണെന്ന് വ്യക്തമായത്. ഗുരുവായൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. യാത്രക്കിടയിൽ കാറിനുള്ളിൽവച്ച് പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ യുവതി ശബദ്മുയർത്തി സംസാരിച്ചതാണ് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു.
Source link
NEWS
Read News
Read News✅


