ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

എഐ ചിത്രം
പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു അറസ്റ്റിൽ. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആദ്യത്തെ അറസ്റ്റാണിത്. നെയ്യ് ക്രമക്കേടിൽ രണ്ടര കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്.
ശബരിമല സന്നിധാനത്തേക്ക് മിൽമയുടെ നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നത് എസ് എസ് ബിനുവായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലേക്ക് അയച്ച മിൽമ നെയ്യിന് പകരം വില കുറഞ്ഞ വ്യാജ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ രണ്ട് ഏജൻസികൾക്കാണ് മിൽമയുടെ നെയ്യ് മറിച്ചുവിറ്റത്.
English Summary
Transport contractor SS Binu has been arrested in connection with the alleged Milma ghee scam at Sabarimala. Investigators suspect that genuine Milma ghee supplied for the shrine was replaced with cheaper counterfeit ghee and sold to two agencies in Tamil Nadu. The alleged irregularities caused a loss of ₹2.5 crore to the Devaswom Board.
RELATED TOPICS: SABARIMALA MILMA GHEE SCAM, SS BINU ARRESTED, SABARIMALA GHEE FRAUD CASE, MILMA GHEE IRREGULARITIES KERALA, SABARIMALA DEVASWOM BOARD LOSS
Read News ⏭️




