NEWS

കേടായ പല്ലിന് പകരം മറ്റൊരു പല്ല് എടുത്തുമാറ്റി; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം

hospital

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവ് ആരോപണം. 11കാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ല് ഡോക്‌ടര്‍ എടുത്തുമാറ്റിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുട്ടിയുടെ കുടുംബം നാദാപുരം പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

അമ്മയ്‌ക്കൊപ്പമാണ് പതിനൊന്നുകാരൻ പല്ലെടുക്കാനായി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്‌ടര്‍ ഒരു പല്ല് എടുത്തുമാറ്റി. ശേഷം വായില്‍ വച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തു. എന്നാല്‍ വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് മനസിലായത്.

തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ട് വിവരം പറഞ്ഞപ്പോള്‍ ‘മറ്റേ പല്ലുകൂടി എടുത്തുതരാം’ എന്നാണ് മറുപടി നല്‍കിയതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു.

English Summary

A family has alleged medical negligence at Nadapuram Taluk Hospital in Kozhikode after a doctor allegedly removed the wrong tooth of an 11-year-old boy. The mistake was reportedly noticed after the family returned home. The boy’s mother later approached the doctor and hospital superintendent. The family has filed a complaint with Nadapuram police.
RELATED TOPICS: NADAPURAM HOSPITAL MEDICAL NEGLIGENCE, 11 YEAR OLD WRONG TOOTH EXTRACTION, NADAPURAM HOSPITAL COMPLAINT, KERALA MEDICAL NEGLIGENCE NEWS, NADAPURAM POLICE COMPLAINT

Read News ⏭️

Back to top button