NEWS
റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

കോട്ടയം ∙ റബർ വില 300 രൂപയെന്ന മാജിക് നമ്പറിലേക്ക് കുതിക്കുന്നു; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ലാറ്റക്സ് സ്പോട്ട് വില കിലോഗ്രാമിന് 298 രൂപയെന്ന റെക്കോർഡിലെത്തി. ഗ്ലൗസ്, പ്രൊഫിലാറ്റിക്സ് മേഖലകളിൽ നിന്നുള്ള വൻ ഡിമാൻഡും മാർക്കറ്റിലെ ചരക്ക് ദൗർലഭ്യവുമാണു വില കുത്തനെ ഉയരാൻ കാരണം. കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂലം കടൽ മാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വിദേശത്തുനിന്നുള്ള ലാറ്റക്സ് ഇറക്കുമതി അസാധ്യമായി. ഇതും ആഭ്യന്തര മാർക്കറ്റിൽ ലാറ്റക്സ് ആവശ്യകതയും വിലയും കുതിച്ചുയരാൻ ഇടയാക്കി.എന്നാൽ, ആഭ്യന്തര വിപണിയിൽ വൻ ഡിമാൻഡ് നിലനിൽക്കുന്നതും വില ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ സ്റ്റോക്ക് മാർക്കറ്റിൽ എത്തിക്കാതെ കൈവശം വയ്ക്കുന്നതുമാണു ആഭ്യന്തര വില 284 രൂപയായി ഉയർത്തി നിർത്തിയത്.
Fashion ⏭️


