NEWS

സംഗീത  സംവിധായകനും  പ്രശസ്ത  മാപ്പിളപ്പാട്ട്  കലാകാരനും  തബലിസ്റ്റുമായ  കോഴിക്കോട്  അബൂബക്കർ വിടവാങ്ങി

കോഴിക്കോട് അബൂബക്കർ

കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസായിരുന്നു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു.

മൂവായിരത്തോളം പാട്ടുകൾക്കാണ് അബൂബക്കർ ഈണമിട്ടത്. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും പുതിയ പാട്ടിന് ഈണമിട്ടു. മുതിർന്ന സിനിമാനടൻ മാമുക്കോയ സഹപാഠിയായിരുന്നു. യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അബൂബക്കർ. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു.

ഭാര്യ: കെ വി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ഇന്നുച്ചയ്ക്ക് 12നുശേഷം മാന്തോട്ടം കബ‌ർസ്ഥാനിൽ.

English Summary

Renowned music director, Mappilappattu artist and tabla player Kozhikode Abubacker, 80, has passed away. He composed music for around 3,000 songs and worked with leading singers including Yesudas, K.S. Chithra and M.G. Sreekumar. A prominent presence in Mappilappattu events, he was also a favourite tabla player of Devarajan Master and Bombay Ravi.
RELATED TOPICS: KOZHIKODE ABUBACKER, MUSIC DIRECTOR KOZHIKODE ABUBACKER, MAPPILAPPATTU ARTIST KOZHIKODE ABUBACKER

Read News ⏭️

Back to top button