NEWS

മത്സരയോട്ടവും കയ്യാങ്കളിയും: പെർമിറ്റ് റദാക്കിയേക്കും, ബസുകൾ ഹാജരാക്കാൻ ഉടമകൾക്ക് നിർദേശം


കൊച്ചി ∙ സ്വകാര്യ ബസുകളുെട മത്സരയോട്ടവും കയ്യാങ്കളിയും അവസാനിപ്പിക്കാനുള്ള പൊലീസ്, മോട്ടോർ വാഹന വകുപ്പ് നടപടികൾ ശക്തമാകുന്നതിനിടെയാണ് നഗരത്തെ നടക്കിയ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരായ നടപടി കടുപ്പിക്കാനാണ് തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ട ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നേക്കും. ഇതിന്റെ ഭാഗമായി പരിശോധനയ്ക്കായി ബസുകൾ ഹാജരാക്കാൻ ഉടമകൾക്ക് പൊലീസ് നിർദേശം നൽകി.സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് രണ്ടു ദിവസമായി നഗരത്തിലെ റോഡിൽ മത്സര ഓട്ടത്തിലും കയ്യാങ്കളിയിലുമെത്തിച്ചത്. ബുധനാഴ്ച അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഹൈക്കോടതിക്ക് സമീപം ഇരു ബസുകളിലേയും ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.


Fashion ⏭️

Back to top button