NEWS

ഒരു ‘സോപ്പ് പെട്ടി’ ഹെറോയിൻ വിറ്റിരുന്നത് 1,20,000 രൂപയ്ക്ക്; പെരുമ്പാവൂർ ലക്ഷ്യമിട്ട സംഘം പിടിയിൽ


ആലുവ ∙ മാരക ലഹരി മരുന്നായ 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ആലുവയിൽ പിടിയിൽ. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്‍ലാം (30), നിജാമുദീൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. അസമിൽ നിന്ന് ആലുവയിൽ ട്രെയിൻ ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ് ചാലക്കൽ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാഗിൽ മൂന്ന് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കടത്ത്. ലഹരിമരുന്ന് വിൽപ്പന നടത്തി അന്നുതന്നെ ആസാമിലേക്ക് മടങ്ങി പോകാനായിരുന്നു പദ്ധതി. ഒരു ബോക്സ് ഹെറോയിൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ വില്പന നടത്തുന്നത്. ചെറിയ ബോട്ടിലുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.


Fashion ⏭️

Back to top button