NEWS
ലക്ഷങ്ങൾ വിലയുള്ള നായയുടെ ശരീരം ചികിത്സാ പിഴവ് മൂലം തളർന്നെന്ന് പരാതി; മൃഗാശുപത്രിക്കു മുന്നിൽ സമരം

പറവൂർ ∙ തന്റെ നായയുടെ ശരീരം തളർന്നത് പറവൂർ മൃഗാശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് നായയുമായി ഉടമ കൈതാരം അഞ്ജലിയിൽ എ.പി. വിഷ്ണുപ്രസാദ് മൃഗാശുപത്രിയുടെ മുന്നിൽ സമരത്തിൽ. ലക്ഷങ്ങൾ വിലയുള്ള സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട നായയുടെ ശരീരം ഡോക്ടറുടെ ചികിത്സാ പിഴവ് മൂലം തളർന്നെന്നാണ് ആക്ഷേപം. നായയ്ക്ക് ചെള്ളുപനി ആണെന്ന തെറ്റായ നിഗമനത്തിൽ നടത്തിയ ചികിത്സയാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് വിഷ്ണുപ്രസാദ് പറയുന്നു.മണ്ണുത്തി വെറ്ററിനറി കോളജിലെ പരിശോധനയിൽ നായയുടെ കരളിൽ അർബുദ ബാധയാണെന്നു വ്യക്തമായിരുന്നു. തുടർ ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടി വരും. നായയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായവർ പണം ചെലവിട്ട് തുടർ ചികിത്സ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഷ്ണുപ്രസാദിന്റെ സമരം.
Fashion ⏭️




