NEWS
‘ഇതാരാണ് ചെയ്യുന്നത്? ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടവരാണവർ; പിന്നിൽ രാഹുലും കേജ്രിവാളിന്റെ കൂട്ടാളികളും’

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ കൂട്ടാളികളും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ. വിദേശശക്തികളുടെ പ്രേരണയിൽ ഇവർ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുകയാണെന്നും അത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇതാരാണ് ചെയ്യുന്നത്? അരാജകത്വം വിതയ്ക്കുന്ന രണ്ട് വിഭാഗങ്ങൾ: ഒന്ന് ഇന്ത്യാ സഖ്യത്തിലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ളതും, മറ്റൊന്ന് അരവിന്ദ് കേജ്രിവളിന്റെ കൂട്ടാളികളായ സിജെപി നയിക്കുന്നതുമാണ്. ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടവരാണിവർ. ആ വിധി അംഗീകരിക്കുകയോ അതിൽ നിന്ന് പഠിക്കുകയോ ചെയ്യുന്നതിനുപകരം, നിങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒരു ഗൂഢാലോചന നടത്തിയിരിക്കുകയാണ്.
Fashion ⏭️




