NEWS
ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകും; തടസങ്ങൾ നീങ്ങി, പ്രിന്റിങ്ങിന് അനുമതി

കൊൽക്കത്ത ∙ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജാഗോപാലിന്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങി. കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് നടപടി. പാസ്പോർട്ട് പ്രിന്റിങ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. രാജഗോപാലിന്റെ പാസ്പോർട്ട് മരവിപ്പിച്ച നടപടി പുനഃപരിശോധിക്കുകയായിരുന്നു.എസ്ഐആർ നടപ്പിലാക്കിയപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി എന്ന കാരണം പറഞ്ഞാണ് അപേക്ഷ നേരത്തേ മടക്കിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും വിവിധ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ സമ്മർദം ശക്തമാക്കിയതിനു പിന്നാലെയാണ് രാജാഗോപാലിന് അനുകൂല തീരുമാനം.
Source link


