NEWS

കുഞ്ഞിന്റെ ‍ഡയപ്പറിൽ ഒളിപ്പിച്ച് കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി


കോഴിക്കോട് ∙ കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. മലപ്പുറം പൊന്നാനി സ്വദേശിയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്നാണ് സ്വർണമിശ്രിതം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.ഇയാളും മൂന്നു മക്കളുമാണ് റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയത്. അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്. തുടർപരിശോധനയിൽ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബാക്കി സ്വർണമിശ്രിതം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.


Fashion ⏭️

Back to top button