NEWS
‘ഒരു ബസ് പുറപ്പെടുമ്പോൾ നാല് ബസിനുള്ള ആൾ പുറത്ത്’; പൊന്മുടിയുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെ…

വിതുര ∙ ദിവസവും ആയിരങ്ങൾ സന്ദർശിക്കാനെത്തുന്ന പൊന്മുടിയിൽ നിന്നുള്ള മടക്കയാത്ര ശ്രമകരം. സ്വകാര്യ വാഹനങ്ങൾക്ക് പുറമേ കെഎസ്ആർടിസി ബസുകളിലും വലിയ തോതിൽ സഞ്ചാരികൾ പൊന്മുടിയിൽ എത്തുന്നുണ്ട്. എന്നാൽ ഇവർ പരാമവധി സമയം ചെലവഴിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിക്കുന്നത്. ഫലമോ വൈകുന്നേരങ്ങളിൽ ബസിൽ കയറുന്നതും മടങ്ങുന്നതും തീർത്തും ശ്രമകരമായി മാറി. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ വരവോടെ പൊന്മുടിയിലേക്ക് സഞ്ചാരികൾ കൂടിയെങ്കിലും ബസ് സർവീസുകൾ കുറവാണ്. പൂജാ അവധി ദിനങ്ങളിൽ പൊന്മുടിയിൽ നിന്നു വിതുരയിലേക്കു പുറപ്പെട്ട ബസുകളെല്ലാം നിറഞ്ഞു കവിഞ്ഞു.‘ഒരു ബസ് പുറപ്പെടുമ്പോൾ നാല് ബസിനുള്ള ആൾ പുറത്ത്’; പൊന്മുടിയുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്. അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് കെഎസ്ആർടിസി പറയുന്നുണ്ടെങ്കിലും അതു മതിയോ എന്നതാണ് മറു ചോദ്യം. ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ആളുകളുമായി ബസുകൾ മല ഇറങ്ങുന്നത് അപകടം വിളിച്ചുവരുത്തും. അതിനാൽ ക്രിയാത്മക ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നാണ് ആവശ്യം. തുലാവർഷം തുടങ്ങിയതോടെ പൊന്മുടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന ഉണ്ടായത്.
Fashion ⏭️




