‘ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, പണക്കാരനും പാവപ്പെട്ടവനും നീതി ഒരുപോലെ’

രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ അപാകതയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം അറിഞ്ഞയുടൻ പൊലീസ് കമ്മീഷണറോടും ഡിജിപിയോടും വിശദീകരണം തേടിയിരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആദ്യം പൊലീസ് എടുത്ത നടപടി ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ചേർക്കേണ്ട വകുപ്പുകൾ ചേർക്കണമെന്നും നിർദേശം നൽകിയതായും തുടർന്നാണ് കൂടുതൽ വകുപ്പുകൾ ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ജുവനൈൽ മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഉടൻ ജാമ്യം ലഭിച്ചത് ആശ്ചര്യമായിട്ടാണ് തോന്നിയത്. ജാമ്യം റദ്ദാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് അപേക്ഷയുണ്ടാകും. വാഹനമോടിച്ച പ്രതിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ന്യായവും നീതിയും എല്ലാവർക്കും ഒരുപോലെയാണെന്നും അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനോയെന്ന് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
English Summary
Kerala Home Minister Ramesh Chennithala termed the Cheranalloor accident, where a 17-year-old killed a scooterist, “tragic.” He admitted initial police lapses and intervened to ensure proper legal sections were added, including charges against the driver’s father. Police will seek to cancel the driver’s immediate bail, promising strong, equal action.
RELATED TOPICS: CHERANALLOOR CAR ACCIDENT, RAMESHCHENNITHALA, RAMESH CHENNITHALA CHERANALLOOR ACCIDENT, KERALAM
Read News ⏭️




