NEWS
വിദ്യാർഥികളെ അധിക്ഷേപിച്ച് വിഡിയോ; ടി.ജി.മോഹൻദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്

തിരുവനന്തപുരം∙ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹന്‍ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്. സമരക്കാരെ വെടിവച്ച് കൊല്ലുമെന്ന മോഹന്‍ദാസിന്‍റെ വിഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. മോഹന്‍ദാസ് കൂടുതല്‍ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന പരാമര്‍ശവും ടി.ജി.മോഹന്‍ദാസ് നടത്തിയിരുന്നു.
Fashion ⏭️


