NEWS

‘അർജുൻ ആയങ്കിയെ  വെടിവയ്ക്കാൻ  നിർദേശം  നൽകിയിട്ടില്ല’; ഗുണ്ടകൾ പലതും പറയുമെന്ന് രമേശ്  ചെന്നിത്തല

രമേശ് ചെന്നിത്തല

പാലക്കാട്: അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയതെന്ന റിപ്പോർട്ട് തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിവച്ചാലും മുട്ടുകുത്തില്ലെന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും നോക്കാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. അർജുൻ ആയങ്കിയെവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും അയാൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതിനുമുമ്പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കോ​ത​മം​ഗ​ലം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പ്ര​ശാ​ന്ത്കു​മാ​റി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​ഒ​ളി​വി​ലു​ള്ള​ ​അർജുൻ ആയങ്കിയുടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.​ ​അ​റ​സ്റ്റി​നു​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​വോ​യ്‌​സ് ​മെ​സേ​ജി​ലൂ​ടെ​ ​വീ​ണ്ടും​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ത്.​ ​ക​ഴി​യു​മെ​ങ്കി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യൂ​ ​എ​ന്നാ​ണ് ​വെ​ല്ലു​വി​ളി.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അർജുൻ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.

English Summary

Home Minister Ramesh Chennithala has denied reports that police were instructed to shoot Arjun Ayanki if an emergency situation arose while attempting to arrest him. Responding to questions about Ayanki’s Facebook post stating that he would not surrender even if shot, Chennithala said that people with criminal backgrounds make many claims and that the matter would be seen.
RELATED TOPICS: RAMESH CHENNITHALA, ARJUN AYANKI, ARJUN AYANKI SHOOTING ALLEGATION, RAMESH CHENNITHALA STATEMENT, KERALA POLITICS

Read News ⏭️

Back to top button