NEWS
‘നീ എന്നെ വന്ന് പിടിക്കെടാ…പിടിക്കാമെങ്കിൽ പിടിക്ക്…’; പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി ∙ പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. കീഴടങ്ങാമെന്ന് പറഞ്ഞതാണ്. സുഹൃത്തുക്കളുടെ ലൊക്കേഷൻ നോക്കി നടക്കേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. സിഐയ്ക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് കൊടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.‘നീ എന്നെ വന്ന് പിടിക്കെടാ..പിടിക്കാമെങ്കിൽ പിടിക്ക്…’എന്ന് സന്ദേശത്തിൽ വെല്ലുവിളിക്കുകയും ചെയ്തു. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോതമംഗലം പൊലീസ് അർജുനെ അറസ്റ്റു ചെയ്തിരുന്നു. അനാവശ്യമായി അറസ്റ്റ് ചെയ്തെന്നായിരുന്നു അർജുന്റെ വാദം. ജയിൽ മോചിനായശേഷവും പൊലീസിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും കേസെടുത്തു. ഊന്നുകൽ പൊലീസാണ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു.
Fashion ⏭️


