AUTO
വിപണി പിടിക്കാൻ ജെഎസ്ഡബ്ല്യു-ചെറി; മൂന്ന് കിടിലൻ മോഡലുകൾ ഇന്ത്യയിലേക്ക്!

ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ഓട്ടമൊബീലിന്റെ പക്കല്‍ നിരവധി മോഡലുകളുണ്ട്. ചെറി, ടിഗ്ഗോ, ഒമോഡ, ജാക്കൂ, ലെപാസ്, ലക്‌സീഡ്, എക്‌സീഡ്, ജെടൂര്‍, ഐകാര്‍, റിലൈ, സൗഈസ്റ്റ്, എക്സ്ലാന്റിക്‌സ്, കായി, കാരി എന്നിങ്ങനെ നിരവധി സബ് ബ്രാന്‍ഡുകളിലായി നിരവധി മോഡലുകള്‍. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സുമായി സഹകരിച്ചാണ് ചെറി വിപണിയിലേക്കിറങ്ങാനൊരുങ്ങുന്നത്. രാജ്യാന്തര വിപണിയിലെ പല മോഡലുകളുടേയും പകര്‍പ്പവകാശം അവര്‍ ഇന്ത്യയിലും സ്വന്തമാക്കിയിട്ടുണ്ട്. വരും നാളുകളില്‍ ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ പോവുന്ന ചെറി-ജെഎസ്ഡബ്ല്യു മോഡലുകളിലേക്കുള്ള സൂചനകള്‍ കൂടിയാണ് ഈ പകര്‍പ്പവകാശ അപേക്ഷകള്‍. ചെറി ടിഗ്ഗോ 4നിലവില്‍ രാജ്യാന്തര വിപണിയിലുള്ള ടിഗ്ഗോ 4 അല്ല മറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഫേസ്‌ലിഫ്റ്റ് പതിപ്പിന്റെ പകര്‍പ്പവകാശമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ന്യുസീലന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ വിവിധ ലോക വാഹന വിപണികളില്‍ ടിഗ്ഗോ 4 വിപണിയിലുണ്ട്. നിലവിലെ മോഡലിന് 4,330 എംഎം നീളവും 1,830 എംഎം വീതിയും 1,660 എംഎം ഉയരവും 2,610എംഎം വീല്‍ബേസുമാണുള്ളത്. 180 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 18 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകള്‍. ചെറി ടിഗ്ഗോ പപ് പിക്ക്അപ്പ് ട്രക്ക്കമ്പനി പുതുതായി ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പേറ്റന്റ് ടിഗ്ഗോ പപ്പ് എന്നു വിളിക്കുന്ന മോണോകോക്ക് കോംപാക്റ്റ് പിക്ക്അപ്പ് ട്രക്കിന്റേതാണ്. ഈ വാഹനം ഇതുവരെ ചെറി ഔദ്യോഗികമായി പൊതുവേദികളില്‍ അവതരിപ്പിച്ചിട്ടില്ല. ഇതിന്റെ നിര്‍മാണം പോലും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോഡ് മാവെറിക്, ഹ്യുണ്ടേയ് സാന്റാക്രൂസ്, ഷെവര്‍ലെ മോണ്ടാന, റാം റാംപേജ്, ഫിയറ്റ് ടോറോ, ഫോക്‌സ്‌വാഗണ്‍ ടുകാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് സമാനമായ ഒരു കോംപാക്ട് മോണോകോക്ക് പിക്ക്അപ്പ് ട്രക്കാണിത്.
Sports ⏭️




