NEWS

പ്രധാനമന്ത്രി വായ്പാ പദ്ധതി; 10 ലക്ഷം മുതൽ 3 കോടിവരെ സബ്സിഡി നേടാം, എളുപ്പത്തിൽ കിട്ടും, കുറഞ്ഞ തുക തിരിച്ചടച്ചാൽ മതി


കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങാൻ തയാറെടുക്കുകയാണോ? എങ്കിൽ ഗവൺമെന്റ് നിങ്ങൾക്കൊപ്പമുണ്ട്. ആവശ്യമായ വായ്പ എളുപ്പത്തിൽ ലഭിക്കുമെന്നു മാത്രമല്ല, അതിൽ നല്ലൊരു പങ്ക് സബ്സിഡി ആയതിനാൽ അതു കുറച്ചുള്ള തുക തിരിച്ചടച്ചാൽ മതി.  പിഎം ഭക്ഷ്യ സംസ്കരണ പദ്ധതി കാർഷിക പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതികവിദ്യ ഉയർത്താനും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ ( Prime minister’s scheme for formalisation of micro food processing enterprises- PMFME) പദ്ധതി ഭക്ഷ്യ സംസ്കരണ മേഖലയില്‍ മൂല്യവർധിത ഉൽപന്നങ്ങൾക്കാണ് പിന്തുണ നൽകുന്നത്. വായ്പയുടെ 35% വരെ സബ്സിഡി ലഭിക്കും. ഇതിൽ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കും.  വ്യക്തികൾക്ക് പരമാവധി 10 ലക്ഷം വരെ ഈ രീതിയിൽ സബ്സിഡി ലഭിക്കും. വായ്പയെടുക്കുന്ന തുകയിൽ സബ്സിഡി കിഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതി. 10,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.  സംഘടനകൾക്ക് 3 കോടി കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സബ്സിഡി നൽകും. അതായത്, അഞ്ചുപേർ ചേർന്നാണ് യൂണിറ്റ് തുടങ്ങുന്നതെങ്കിൽ എടുക്കുന്ന വായ്പയിൽ രണ്ടു ലക്ഷം രൂപ കഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതി. സംഘടനകൾ, പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങിയവക്ക് 3 കോടി രൂപ വരെ സബ്സിഡി ലഭിക്കും.  നിബന്ധന യന്ത്ര സാമഗ്രികൾ, ടെക്നിക്കല്‍– സിവില്‍ വർക്ക് എന്നിവയ്ക്ക് ആവശ്യമായ തുകയാണ് പദ്ധതിയിൽ ഉൾപ്പെടുക. എന്നാൽ, ടെക്നിക്കല്‍– സിവില്‍ വർക്കുകൾ ആകെ പദ്ധതിച്ചെലവിന്‍റെ 30 ശതമാനത്തില്‍ കൂടാനും പാടില്ല. പ്രവർത്തന മൂലധനത്തിന് ഈ സബ്സിഡി ബാധകമല്ല. സ്ഥല വില, വാടക തുടങ്ങിയവയും പദ്ധതി ചെലവായി കണക്കാക്കില്ല. 18 വയസ്സ് തികഞ്ഞവർ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. 10% തുകയെങ്കിലും സംരംഭക വിഹിതം ഉണ്ടാകണം.  ഒരു ജില്ല ഒരു ഉൽപന്നം എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്കീം നടപ്പാക്കുന്നത്. അതായത്, ഓരോ ജില്ലയിലെയും മുഖ്യവിളകളെ പിന്തുയ്ക്കാൻ. കേരളത്തിലെ 14 ജില്ലകൾക്കായി 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നെഗറ്റീവ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഭക്ഷ്യസംസ്കരണ മേഖലയിലെ എല്ലാത്തരം സംരംഭങ്ങളെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്താവുന്നതാണ്. പുതിയവയ്ക്കും നിലവിലുള്ളവയ്ക്കും സ്കീമിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷിക്കാനും mofi.nic.in/ PMFME എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ വഴിയും അപേക്ഷ സമർപ്പിക്കാം.  6% പലിശയ്ക്ക് വായ്പ  വർക്കിങ് ക്യാപ്പിറ്റൽ വായ്പയ്ക്ക് സംസ്ഥാന സർക്കാരിന്റെ ‘ഒരു ഭവനം ഒരു വ്യവസായം’ പദ്ധതി ഉപയോഗപ്പെടുത്താം. അതിൽ, പലിശ സബ്സിഡി നേടാനും അവസരം ഉണ്ട്.  ഇത് അനുസരിച്ച് 6% വാർഷിക പലിശ സർക്കാർ തിരികെ നൽകുന്നതാണ്.


Fashion ⏭️

Back to top button