NEWS
ഗൾഫ് ഓഫ് ഏദനിൽ കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തു; 16 ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

ദുബായ്∙ ഗൾഫ് ഓഫ് ഏദനിൽ ഉപരോധ പട്ടികയിലുള്ള എണ്ണക്കപ്പൽ ആറംഗ സായുധ സംഘം പിടിച്ചെടുത്തു. വിദേശ കപ്പലായ ‘സീമുൾ’ (സിബു 1) എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കി സോമാലിയൻ തീരത്തേക്ക് തിരിച്ചുവിട്ടത്. കപ്പലിലുണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യമനിലെ അൽ മുകല്ലയ്ക്ക് കിഴക്ക് 136 നോട്ടിക്കൽ മൈൽ അകലെയാണ് സായുധ സംഘം കപ്പലിൽ അതിക്രമിച്ചു കയറിയത്. കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതായി രാജ്യാന്തര സമുദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. 16 ഇന്ത്യക്കാരെക്കൂടാതെ ഒരു സിറിയൻ, ഒരു സുഡാനീസ്, ഒരു ഇറാഖി പൗരനും മറ്റൊരു ജീവനക്കാരനുമാണ് കപ്പലിലുള്ളത്. ഇറാന്റെ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ അമേരിക്ക ഉപരോധമേർപ്പെടുത്തിയ കപ്പലുകളിലൊന്നാണിത്.
Fashion ⏭️


