NEWS
‘ഞങ്ങളുടെ വിജയം ലോകം അംഗീകരിച്ചു, ഇനി യുദ്ധം നിർത്താം’: യുഎസിനോട് ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ∙ അമേരിക്കയ്‌ക്കെതിരെ മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുഎസിനേക്കാൾ ശക്തമായ നിലയിലാണ് ഇപ്പോൾ ഇറാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.യുദ്ധത്തിൽ ഇറാൻ വിജയം നേടിയെന്ന് ലോകം അംഗീകരിച്ചു. ഇറാൻ ഇപ്പോൾ കരുത്തിന്റെയും അന്തസ്സിന്റെയും നിലയിലായതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. അമേരിക്ക എല്ലാ നിയമങ്ങളും ലംഘിച്ച് ഇറാനിലെ സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചു. ഇത് ആഗോള തലത്തിൽ യുഎസ് വെറുക്കപ്പെടുന്നതിന് ഇടയാക്കിയെന്നും പെസെഷ്കിയാൻ പറഞ്ഞു.
Fashion ⏭️


