NEWS
പാൽ, പത്രം നിർത്താന്‍ ആവശ്യപ്പെട്ടു; പച്ചക്കറി സമീപത്തെ വീട്ടുകാർക്കു നൽകി: തിരോധാനത്തിനു മുൻപ് കൃത്യമായ ആസൂത്രണം ?

വാണിയംകുളം ∙ പനയൂരിൽ മൂന്നംഗ കുടുംബത്തെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണു കാണാതായത്. ഇവരുടെ പനയൂരിലുള്ള വീട് പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിലേക്കു വിളിച്ചിട്ടു കിട്ടാതായപ്പോൾ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ് വാൻ വീട്ടിൽ നിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിൽ മൂന്നുപേരും പോയതായാണു സംശയിക്കുന്നത്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആണ്. ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീട് സ്ഥിതിചെയ്യുന്ന പനയൂരിൽ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്നു പൊലീസ് പറഞ്ഞു. സിഐ പി.വിഷ്ണു, എസ്ഐ കെ.പി.അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Source link


