പതിനാറുകാരികളെ കാണാനില്ലെന്ന് പരാതി; രണ്ടുപേരും പോക്സോ കേസ് അതിജീവിതമാർ

പ്രതീകാത്മക ചിത്രം
പാലക്കാട്: പോക്സോ കേസ് അതിജീവിതമാരായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. 16 വയസുകാരായ പെൺകുട്ടികളെ പാലക്കാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കാണാതായത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലക്കാട് ചന്ദ്രനഗറിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. ഒരാൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയും ഒരാൾ മങ്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയുമാണ്. സംഭവത്തിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുൻപ് ഇതേ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. അന്നുതന്നെ ഇവരെ കണ്ടെത്തുകയും ചെയ്തു.
.
English Summary
Two 16-year-old POCSO case survivors have been reported missing from a child protection centre in Palakkad’s Chandranagar. The incident occurred last night. Kasaba Police have registered a case and launched an investigation. Both girls were survivors in separate cases registered at Kollengode and Mankara police stations. A similar incident occurred at the centre months ago.
RELATED TOPICS: PALAKKAD POCSO SURVIVORS MISSING, PALAKKAD GIRLS MISSING, POCSO CASE KERALA, PALAKKAD PROTECTION CENTRE, PENKUTTYKALE KAANATHAYI
Read News ⏭️



