NEWS

യുകെയിലെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിനു മുന്നിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധം


ലണ്ടൻ∙ ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീമിനെ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാർ തടിച്ചുകൂടി. പോർട്സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിനു മുന്നിലാണ് ചൊവ്വാഴ്ച രാത്രി 40–50ഓളം പേരടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മുഖംമൂടി ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. ഹോട്ടലിൽ എത്തിയ വിദേശികളായ ഒരു സംഘം അഭയാർഥികളാണെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പ്രതിഷേധം. എന്നാൽ ഹോട്ടലിൽ താമസിച്ചിരുന്നത് പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീമാണെന്ന് പിന്നീട് വ്യക്തമായി.


Fashion ⏭️

Back to top button