NEWS

‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ തകർത്ത് സേന; പിടിയിലായത് 253പേർ, സംഘത്തിൽ മലയാളികളും


ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കെന്ന് അധികൃതർ പറഞ്ഞു.14 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി അമിത് ഷാ പറഞ്ഞു. സംഘത്തിൽനിന്ന് ഐഇഡികൾ, പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, ‌വെടിയുണ്ടകൾ, ചാരപ്പണിക്ക് ഉപയോഗിച്ച സിസിടിവി ക്യാമറകൾ എന്നിവ പിടിച്ചെടുത്തതായി അമിത്ഷാ പറഞ്ഞു. 


Fashion ⏭️

Back to top button